MORE

    ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴി ഭാര്യ ഓട്ടോയില്‍ മരിച്ചു; ഇറക്കിവിട്ടു; മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍; വീഡിയോ

    Date:

    ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 35കാരനായ സാമുലു പാംഗിയാണ് ഭാര്യ ഇഡേ ഗുരുവിന്റെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നത്.

    ഇതിനിടെ, മൃതദേഹം ചുമന്നുപോകുന്ന സാമുലുവിനെ പൊലീസുകാര്‍ തടയുകയും മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു.

    ഒഡീഷ സ്വദേശിയായ യുവതിയെ ചികിത്സയ്ക്കായാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ നൂറ് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകാന്‍ സാമുലു ഒരു ഓട്ടോ വാടകയ്ക്ക് എടുക്കുകയും ചെയ്തു. ഓട്ടോ ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴെക്കും ഭാര്യ മരിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയും ഇവരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു.

    മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോള്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി 80 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഇയാളോട് വിവരങ്ങള്‍ തിരക്കിയെങ്കിലും ഭാഷ മനസിലാകാത്തത് കാരണം കാര്യങ്ങള്‍ മനസിലായില്ല. പിന്നീട് ഒഡീഷ ഭാഷ അറിയുന്ന ഒരാളില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...