MORE

    ഓണ്‍ലൈന്‍ മരുന്നു വില്‍പ്പന വേണ്ട; കമ്ബനികള്‍ക്കു നോട്ടീസ് അയച്ചു കേന്ദ്രം; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി; ആമസോണ്‍, ഫല്‍പ്പ്കാര്‍ട്ട്, അപ്പോളോ അടക്കം നിരവധി കമ്ബനികള്‍ക്ക് നോട്ടീസ്

    Date:

    ന്യൂഡല്‍ഹി: ലൈസന്‍സ് ഇല്ലാതെ ഓണ്‍ലൈനിലൂടെ മരുന്നുകള്‍ വില്‍ക്കുന്ന കമ്ബനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍, ഫല്‍പ്പ്കാര്‍ട്ട്, അപ്പോളോ അടക്കം നിരവധി കമ്ബനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച്‌ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുദിവസത്തിനകം നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

    20ലധികം കമ്ബനികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടുദിവസത്തിനകം മറുപടി നല്‍കണം. ഓണ്‍ലൈനിലൂടെയുള്ള മരുന്ന് വില്‍പ്പനയ്ക്ക് എതിരെ നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. മറുപടി ലഭിച്ചില്ലായെങ്കില്‍ മറ്റൊരു അറിയിപ്പ് ഇല്ലാതെ തന്നെ കമ്ബനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

    ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. നിലവിലെ ഡ്രഗ്സ് നിയമത്തിന് എതിരാണ് ഇത്തരം പ്രവര്‍ത്തനം എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതികള്‍. ചില മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വില്‍പ്പന നടത്തേണ്ടവയാണ്. ഇത്തരം മരുന്നുകള്‍ നല്‍കുമ്ബോള്‍ ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടവും അനിവാര്യമാണ്. ഇതെല്ലാം ലംഘിച്ചാണ് ഓണ്‍ലൈന്‍ വഴി മരുന്നുവില്‍പ്പന എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

    മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ച്‌ കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഡ്രഗ്സ് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍പ്പന നടത്തുന്നത് നിയമലംഘനമാണ്. ഇത് മരുന്നുകളുടെ ഗുണമേന്മയെ ബാധിക്കും. സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നത് കാരണം പൊതുജനാരോഗ്യത്തെയും കാര്യമായി ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...