രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്റെ സംസ്ഥാന-തല ഉദ്ഘാടനം എറണാകുളം ജില്ലയിലെ വടുതല മൂളിക്കണ്ടം ജംഗ്ഷനില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിന്റെ കുറ്റപത്രം ഓരോ വീടുകളിലും എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീടുകളിലും കടന്നുചെന്നപ്പോള്‍ വളരെ താല്പര്യത്തൊടെയാണ് ജനങ്ങള്‍ സ്വീകരിക്കുകയും കേള്‍ക്കുകയും ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
ഇതിന്റെ തുടര്‍ച്ചയായി എല്ലാ സഹപ്രവര്‍ത്തകരും നമ്മുടെ ബൂത്തുകളിലെ വീടുകളില്‍ കടന്നു ചെല്ലുകയും ജനവിരുദ്ധ സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്യേണ്ടതാണെന്നും
ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി നടത്തപ്പെടുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ വന്‍ വിജയമാക്കി തീര്‍ക്കണമെന്ന്സ ഹപ്രവര്‍ത്തകരോട് ഞാന്‍ ആഹ്വാനം ചെയ്യുന്നതായും സുധാകരന്‍ പറഞ്ഞു.

