MORE

    കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല

    Date:

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂര്‍, മനീഷ് തിവാരി, ഹൂഡ എന്നിവര്‍ പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കഴിഞ്ഞു.

    വിയോജിപ്പ് പ്രകടിപ്പിച്ചവരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിര്‍ദ്ദേശത്തിനുള്ള സാധ്യത വര്‍ദ്ധിച്ചു. പ്രിയങ്ക ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകും.

    സമിതിയിലെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ചുമതല കോണ്‍ഗ്രസ് പ്രസിഡന്‍റിനെ ഏല്‍പ്പിക്കും. ആവശ്യമെങ്കില്‍ മത്സരം നടത്താന്‍ തയ്യാറാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരില്‍ വനിത, ദലിത്, യുവജന പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.ഇനി ഒരു മത്സരത്തിനില്ലെന്നും മറ്റുള്ളവര്‍ മുന്നോട്ട് വരട്ടെയെന്നുമാണ് ശശി തരൂര്‍ എം.പി പറഞ്ഞത്.

    ഫെബ്രുവരി 24 മുതല്‍ 28 വരെ റായ്പൂരില്‍ ചേരുന്ന പ്ലീനറി യോഗത്തിലാണ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. പ്ലീനറി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരികയാണ്. പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്ന് ശശി തരൂര്‍ എം.പി പറഞ്ഞിരുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രയ്ക്കും ശേഷം, 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള യോഗമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...