മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
ഐ.എഫ്.എഫ്.കെയിലും ചിത്രത്തിന് നിറഞ്ഞ കൈയടികള്‍ ഏറ്റുവാങ്ങി. . ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും നന്പകലിനായിരുന്നു. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലേക്കും എത്തുകയാണ്. ഫെബ്രുവരി 23ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടിയും നെറ്റ് ഫ്ലിക്സുമാണ് സ്ട്രീമിംഗ് തീയതി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ഉറങ്ങാതെ കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സിന്റെ ട്വീറ്റ്.
ജനുവരി 19നായിരുന്നു നന്‍പകല്‍ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി കമ്ബനി ആദ്യമായി നിര്‍മ്മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് തിയേറ്ററുകളിലെത്തിച്ചത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്, മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നീ വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി എത്തുന്നത്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയൊരുക്കിയത്. രമ്യ പാണ്ഡ്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക്കുമാര്സ രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

