MORE

    ഡല്‍ഹി മദ്യ കുംഭകോണം; മനീഷ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യും

    Date:

    ഡല്‍ഹി: ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയ്‌ക്കെതിരെ ലഭ്യമായ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാളെ ചോദ്യം ചെയ്യാന്‍ വിളിച്ചതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

    ദേശീയ തലസ്ഥാനത്തിനായുള്ള എക്സൈസ് നയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് സമന്‍സ്.

    ‘സി.ബി.ഐ നാളെ എന്നെ വീണ്ടും വിളിപ്പിച്ചിരിക്കുന്നു. അവര്‍ എനിക്കെതിരെ സിബിഐയുടെയും ഇഡിയുടെയും മുഴുവന്‍ അധികാരവും ഉപയോഗിച്ചു. ഉദ്യോഗസ്ഥര്‍ എന്റെ വീട് റെയ്ഡ് ചെയ്തു, ബാങ്ക് ലോക്കര്‍ പരിശോധിച്ചു, പക്ഷേ എനിക്കെതിരെ ഒന്നും കണ്ടെത്തിയില്ല. ഡല്‍ഹിയിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് എന്നെ തടയണം. അന്വേഷണവുമായി ഞാന്‍ എപ്പോഴും സഹകരിച്ചിട്ടുണ്ട്, അത് തുടരും’ സിസോദിയ ട്വീറ്റില്‍ പറഞ്ഞു.

    കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിസോദിയയ്ക്കും മറ്റ് 14 പേര്‍ക്കുമെതിരെ സിബിഐ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

    ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 477 എ (രേഖകളില്‍ കൃത്രിമം കാണിക്കല്‍), അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

    ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ ഡല്‍ഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...