MORE

    കാലാവധി കഴിഞ്ഞു; ചിന്തയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

    Date:

    തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍.

    അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി.

    യുവജനങ്ങളുടെ നൈപുണ്യം പരിപോഷിപ്പിക്കുക, മികച്ച വിദ്യാഭ്യാസത്തിനായി അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്ഥാപിതമായത്.

    04-10-2016 നാണ് ചിന്താ ജെറോമിന്‍റെ നിയമനം ആദ്യമായി നടന്നത്. മൂന്ന് വര്‍ഷമാണ് നിയമന കാലാവധി. യുവജന കമ്മീഷന്‍ ആക്‌ട് പ്രകാരം ഒരാള്‍ക്ക് രണ്ട് തവണ ഈ തസ്തികയില്‍ നിയമനം നേടാനാണ് അവകാശമെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ചിന്ത ജെറോമിനെ നിയമിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എന്നാല്‍ പദവി വിട്ടൊഴിയാന്‍ അവര്‍ തയ്യാറല്ല. കാലാവധി കഴിഞ്ഞിട്ടും ഗ്രേസ് കാലയളവിലെ ശമ്ബളം കൈപ്പറ്റാന്‍ മാത്രമാണ് പദവിയില്‍ തുടരുന്നതെന്നും പരാതിയില്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...