ഇന്ത്യന്‍ വിപണിയില്‍ ഒട്ടനവധി ആരാധകര്‍ ഉള്ള സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് ഓപ്പോ. വളരെ വ്യത്യസ്ഥമായ ഡിസൈനിലും ബഡ്ജറ്റ് റേഞ്ചില്‍ വാങ്ങാന്‍ സാധിക്കുന്നതാണ് ഓപ്പോയുടെ ഹാന്‍ഡ്സെറ്റുകള്‍.
അത്തരത്തില്‍ ഓപ്പോ പുറത്തിറക്കിയ മികച്ച ഹാന്‍ഡ്സെറ്റുകളില്‍ ഒന്നാണ് ഓപ്പോ എ9. ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ സ്മാര്‍ട്ട്ഫോണുകളെ കുറിച്ച് കൂടുതല്‍ പരിചയപ്പെടാം.
6.5 ഐപിഎസ് ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 720×1600 ആണ് പിക്സല്‍ റെസല്യൂഷന്‍. ക്വാല്‍കം എസ്ഡിഎം665 സ്നാപ്ഡ്രാഗണ്‍ 665 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 195 ഗ്രാം മാത്രമാണ് ഭാരം.
48 മെഗാപിക്സല്‍, 8 മെഗാപിക്സല്‍, 2 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റില്‍ പുറത്തിറക്കിയ ഓപ്പോ എ9 സ്മാര്‍ട്ട്ഫോണുകളുടെ വില 18,990 രൂപയാണ്

