MORE

    സി.പി.എം ജനകീയ പ്രതിരോധ ജാഥ കാസര്‍കോട്ട് പര്യടനം തുടരുന്നു

    Date:

    കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് ജില്ലയില്‍ പര്യടനം തുടരുന്നു.

    ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്നു രാവിലെ 10.30ന് ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയില്‍നിന്ന് തുടങ്ങും.

    ഉച്ചയ്ക്ക് 12 മണിക്ക് കാഞ്ഞങ്ങാട്ടും രണ്ട് മണിക്ക് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവും സ്വീകരണം നല്‍കും. ശേഷം ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് പയ്യന്നൂരിലാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം.

    വൈകിട്ട് അഞ്ച് മണിക്ക് പഴയങ്ങാടിയിലെ സ്വീകരണത്തോടെ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം സമാപിക്കും. ജാഥയുടെ ഭാഗമായി രാവിലെ എട്ടരയ്ക്ക് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ എം.വി ഗോവിന്ദന്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി ചര്‍ച്ച നടത്തും.

    140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാര്‍ച്ച്‌ 18നു തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യത്തെ പ്രചാരണ യാത്രയാണ് ജനകീയ പ്രതിരോധ ജാഥ. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയപ്രചാരണമാണ് ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിക്കുശേഷമാണ് സി.പി.എം ജാഥയ്ക്ക് ഒരുങ്ങുന്നത്. ഇന്ധന സെസ് വര്‍ധന ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും യാത്രയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നു.

    സി.എസ് സുജാത, പി.കെ ബിജു, എം. സ്വരാജ്, കെ.ടി ജലീല്‍, ജെയ്ക് സി. തോമസ് എന്നിവരാണു ജാഥയിലെ സ്ഥിരാംഗങ്ങള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...