MORE

    ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ നീക്കവുമായി ടാറ്റ മോട്ടോഴ്സ്, ഏറ്റവും പുതിയ നിര്‍മ്മാണ കരാറില്‍ ഒപ്പുവെച്ചു

    Date:

    ഇലക്‌ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്.

    25,000 ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുളള കരാറാണ് ടാറ്റാ മോട്ടോഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.

    റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രമുഖ റൈഡ്- ഹെയിലിംഗ് കമ്ബനിയായ ഊബറാണ് 25,000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ടാറ്റ മോട്ടോഴ്സിന് നല്‍കിയിരിക്കുന്നത്. അതേസമയം, കരാറിന്റെ മൂല്യത്തെക്കുറിച്ചോ, വിതരണ സമയത്തെക്കുറിച്ചോ ഇരുകമ്ബനികളും ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

    കരാര്‍ അനുസരിച്ച്‌ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫ്ലീറ്റ് ഓപ്പറേറ്റര്‍മാരെ പങ്കാളികളാക്കിയാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുക.

    ഒരു റൈഡ് ഹെയിലിംഗ് കമ്ബനിയുമായുള്ള ടാറ്റാ മോട്ടോഴ്സിന്‍റെ രണ്ടാമത്തെ വലിയ ഇടപാടാണ് ഇത്തവണത്തേത്. 2022 ജൂണില്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍- ഇലക്‌ട്രിക് ക്യാബ് കമ്ബനിയായ ബ്ലൂസ്മാര്‍ട്ട് മൊബിലിറ്റിയുമായി ടാറ്റാ മോട്ടോഴ്സ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...