MORE

    ‘നിങ്ങള്‍ സൈന്യത്തെ പ്രകോപിപ്പിച്ചാല്‍.’: തമിഴ്‌നാട്ടില്‍ ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ സൈനികന്റെ മുന്നറിയിപ്പ്

    Date:

    ചെന്നൈ: ഡിഎംകെ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ഒരു ജവാന്‍ മരിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സോഷ്യല്‍ മീഡിയ.

    സംഭവത്തില്‍ ആള്‍ക്കൂട്ടത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ സൈനികന്‍ കേണല്‍ ബിബി പാണ്ഡ്യനെതിരെ (റിട്ടയേര്‍ഡ്) കേസെടുത്തു. ബി.ജെ.പി സംഘടിപ്പിച്ച നിരാഹാര സമരത്തിനിടെയായിരുന്നു ബിബിയുടെ വിവാദ പരാമര്‍ശം.

    ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സൈനികനുമായ കേണല്‍ ബിബി പാണ്ഡ്യനെതിരെ ചെന്നൈ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ബുധനാഴ്ച അറിയിച്ചു. തമിഴ്‌നാട്ടിലെ ബിജെപി വിമുക്തഭടന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തകനായി സേവനമനുഷ്ഠിക്കുന്ന കേണല്‍ ബി പാണ്ഡ്യന്‍ (റിട്ട) സമരത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു,

    ‘ഞാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമാണ് ഇന്ത്യന്‍ സൈന്യം. ഏറ്റവും അച്ചടക്കമുള്ളവരും, നിങ്ങള്‍ സൈനിക ജവാന്മാരെ പ്രകോപിപ്പിച്ചാല്‍ അത് സംസ്ഥാനത്തിനോ സര്‍ക്കാരിനോ നല്ലതല്ല. നിങ്ങള്‍ ഞങ്ങളെ പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍, അത് സംഭവിച്ചാല്‍ സംസ്ഥാനത്തെ ക്രമസമാധാനം നിലനില്‍ക്കില്ല’, അദ്ദേഹം പറഞ്ഞു.

    തന്റെ പ്രസംഗത്തിനിടെ, ‘മുന്‍ സൈനികര്‍ക്ക് ബോംബുകളും തോക്കുകളും ഉപയോഗിക്കുന്നതില്‍ നല്ല പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിമുക്തഭടന്മാരെ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കരുതെന്നും’ ഡിഎംകെ സര്‍ക്കാരിന് പാണ്ഡ്യന്‍ മുന്നറിയിപ്പ് നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...