ഡല്‍ഹി: ബിബിസിയുടെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരോട് ഭയമില്ലാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡയറക്ടര്‍ ജനറല്‍ ടിം ഡെയ്വന്‍ നിര്‍ദ്ദേശം നല്കി.
ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ ഇ മെയിലൂടെയാണ് ബിബിസിയുടെ നയം വ്യക്തമാക്കി ടിം ഡെയ്വിന്റെ നിര്‍ദേശം.
ഇക്കാര്യം ബിബിസി ഇന്ത്യ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ കാണിച്ച ധൈര്യത്തിന് ടിം നന്ദി പറഞ്ഞു. പക്ഷപാത രഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രധാനപ്പെട്ട ഒന്നുമില്ലെന്നും അറിയിച്ചു.
ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് വേണ്ട എല്ലാ പിന്തുണയും ബിബിസി നല്‍കും. ബിബിസിക്ക് അജണ്ടയില്ലെന്നും ടീം വ്യക്തമാക്കി.
മൂന്ന് ദിവസം നീണ്ട റെയ്ഡില്‍ ബിബിസിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെന്ന് ആദായ നികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നു.

