MORE

    ടിക് ടോക് ഫോണുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യൂറോപ്യന്‍ യൂണിയന്‍; തീരുമാനം സുരക്ഷയെ മുന്‍നിര്‍ത്തി

    Date:

    ചൈനീസ് ആപ് ടിക് ടോക് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് പെട്ടെന്ന് തന്നെ നീക്കം ചെയ്യണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍.

    കോര്‍പ്പറേറ്റ് ഫോണുകള്‍ മുതല്‍ പ്രൊഫഷണല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിന്നുവരെ ടിക്ടോക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ വക്താവ് തിയറി ബ്രെട്ടനും പറഞ്ഞു.

    വിദേശ രാജ്യങ്ങളെല്ലാം ടിക് ടോക് നിരോധിക്കുന്നത് ചൈനീസ് കമ്ബനികളെ അടിച്ചമര്‍ത്താനായി രാഷ്ട്രീയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് തുല്യമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

    മാത്രമല്ല ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണെന്നാണ് ചൈനയുടെ വാദം. തങ്ങളുടെ പ്ലാറ്റ്ഫോമിനെക്കുറിച്ചു ലഭിച്ച തെറ്റായ വിവരങ്ങള്‍ മാത്രം കണക്കിലെടുത്താണ് യൂറോപ്യന്‍ കമ്മിഷന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ടിക്ടോക് പറഞ്ഞത്.

    ഈ തീരുമാനത്തില്‍ നിരാശയുണ്ടെന്നും ഇത് ചില തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണെന്ന് വിശ്വസിക്കുന്നതായും ചൈനീസ് കമ്ബനി വക്താവ് പറഞ്ഞു. ഡേറ്റ മുതല്‍ പകര്‍പ്പവകാശം, ഹാനികരമായ ഉള്ളടക്കത്തിലേക്കുള്ള ആക്സസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലും ടിക്ടോക് പരാജയപ്പെട്ടതായി ആപ് നിരോധനത്തെക്കുറിച്ച്‌ ഉന്നത ഇയു ഉദ്യോഗസ്ഥര്‍ തന്നെ ഈയിടെ ആരോപിച്ചിരുന്നു.

    ലോകത്തുള്ള ഉപയോക്താക്കളുടെയെല്ലാം സ്വകാര്യ വിവരങ്ങള്‍ ചൈനീസ് ആസ്ഥാനത്ത് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ടിക് ടോക് തന്നെ കഴിഞ്ഞ സവംബറില്‍ സമ്മതിച്ചിരുന്നു. മാത്രമല്ല മാധ്യമപ്രവര്‍ത്തകരെ ട്രാക്കുചെയ്യുന്നതിന് ബൈറ്റ്ഡാന്‍സ് സ്റ്റാഫ് ടിക് ടോക് ഡേറ്റ ആക്സസ് ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

    യുഎസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ടിക്ടോക് ഉപയോഗിക്കുന്നത് നേരത്തെ തന്നെ നിരോധിച്ചിരുന്നു.അതെ സമയം കോര്‍പ്പറേറ്റ് ഫോണുകളില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെടാന്‍ യുഎസ് സമ്മര്‍ദം ഇല്ലെന്നും യൂറോപ്യന്‍ കമ്മിഷന്‍ വക്താവ് പറഞ്ഞു. രാജ്യ സുരക്ഷക്കായി ഇന്ത്യ നേരത്തെ തന്നെ നിരോധിച്ച ആപ്പാണ് ടിക്ടോക്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...