ചെന്നൈ: ഡി.എം.കെ സര്‍ക്കാറിനെ പുറത്താക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിന്‍. ചൊവ്വാഴ്ച വൈകീട്ട് നാഗര്‍കോവിലില്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ ആരോപണമുന്നയിച്ചത്.
ജാതി- മത കലാപമുണ്ടാക്കാനാണ് നീക്കം. വിഭജനവാദമുയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്‍റെ രക്ഷക്ക് മതേതര നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് തന്‍റെ ഉറച്ച നിലപാട്. ഇതിന് താന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

