ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ട സഭ രണ്ട് മണിക്ക് പുനരാരംഭിച്ചപ്പോള്‍ വീണ്ടും ബഹളം ശക്തമായി.
തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു. ഇരുപക്ഷത്തെയും ബഹളത്തെ തുടര്‍ന്നാണ് സഭ നിര്‍ത്തിയത്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ബിജെപിയും അദാനി വിഷയത്തില്‍ പ്രതിപക്ഷവും ഏറ്റുമുട്ടിയതോടെ രണ്ട് മണിവരെയാണ് പാര്‍ലമെന്റ് നിര്‍ത്തിവച്ചത്.
സഭ തടസ്സപ്പെടുത്തുരുതെന്ന് സഭ അധ്യക്ഷന്മാര് ആവശ്യപ്പെട്ടെങ്കിലും മുദ്രാവാക്യം വിളിച്ച് ബിജെപി- പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ബഹളം വെക്കുകയായിരുന്നു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ എംപിമാര്‍ വാ മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. പിന്നീട് പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം മനുഷ്യ ചങ്ങല തീര്‍ത്തും അദാനി വിഷയം ഉയര്‍ത്തി പ്രതിഷേധം തുടര്‍ന്നു. ദില്ലിയില്‍ കോണ്‍ഗ്രസ് പിസിസിയും പ്രതിഷേധം ഉയര്‍ത്ത
സഭ ചേരുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ള മന്ത്രിമാരുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നു. വിദേശത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് രാഹുല്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
രാജ്യം വിദേശമണ്ണില്‍ അപമാനിക്കപ്പെടുമ്ബോള്‍ നിശബ്ദമായിരിക്കാനാകില്ലെന്നും കിരണ്‍ റിജിജു ദില്ലിയില്‍ പറഞ്ഞു. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് മനുഷ്യചങ്ങല തീര്‍ത്തു പ്രതിഷേധിച്ചു. ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഷയിലാണ് രാഹുല്‍ഗാന്ധി സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി.

