സന്തോഷ കൊടുമുടിയിലാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍. അമ്മ ഗിരിജ വാര്യരുടെ പുസ്തപ്രകാശനം ചെയ്തതിന്റെ ആഹ്ലാദത്തിലാണ് പ്രിയ നടി മഞ്ജു വാര്യര്‍.
അമ്മയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘ നിലാവെട്ട’ത്തിന്റെ പ്രകാശനവേളയിലാണ് മഞ്ജു അമ്മയെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ പങ്കുവെച്ചത്.
‘അമ്മയുടെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തമാണിത്. ഈ സന്ദര്‍ഭത്തില്‍ കാണിയായി ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കോവിഡ് കാലത്ത് ഞാനെഴുതിയതാ എന്ന് പറഞ്ഞ് ഒരു കുറിപ്പ് നീട്ടി. അത് വായിച്ചുനോക്കിയപ്പോള്‍ അത്ഭുതം തോന്നിപ്പോയി. വായിക്കാന്‍ സുഖമുള്ള കുറിപ്പ്, സാഹിത്യപരമായി വിലയിരുത്താന്‍ എനിക്കറിയില്ല, പക്ഷേ, വായിച്ചാല്‍ നിര്‍ത്താന്‍ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടിയായി’ എന്നാണ് മഞ്ജു വാര്യര്‍ സന്തോഷം പ്രകടിപ്പിച്ചത്.
എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ഇനി അമ്മയ്ക്ക് ആവശ്യമില്ലാതായിരിക്കുന്നു. ഇനി അമ്മയുടെ മകള്‍ എന്നുകൂടി അറിയപ്പെടാനാകുന്നതില്‍ ഏറെ സന്തോഷം എന്നും നടി പറഞ്ഞു. അമ്മയ്ക്കും സഹോദരന് മധു വാര്യര്ക്കുമൊപ്പമാണ് മഞ്ജു വാര്യര്‍ പുസ്കത പ്രകാശന ചടങ്ങിനെത്തിയത്. അമ്മയുെട സന്തോഷ നിമിഷം കാണികളിലൊരാള്‍ ആയി ഇരുന്ന് കാണാനാണ് തനിക്കിഷ്ടം എന്ന് പറഞ്ഞ് കാണികള്‍ക്കിടയില്‍ ഇരുന്നാണ് ചടങ്ങില്‍ പങ്കെടുത്തത്. സംവിധായകന് സത്യന് അന്തിക്കാട് എഴുത്തുകാരന് അഷ്ടമൂര്‍ത്തിയ്ക്ക് പുസ്്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്.

