പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ Amazon Prime ടൈംസ് ഇന്റര്‍നെറ്റിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം എംഎക്സ് പ്ലെയര്‍ ഏറ്റെടുക്കുന്നു.
ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും, വിപുലമായ ചര്‍ച്ചകള്‍ ആമസോണ്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില വൃത്തങ്ങള്‍ അറിയിച്ചു.
2018ലാണ് 140 മില്യണ്‍ ഡോളറിന് അല്ലെങ്കില്‍ 1,000 കോടി രൂപയ്ക്ക് ടൈംസ് ഇന്റര്‍നെറ്റ് MX Playerനെ സ്വന്തമാക്കിയത്. ഇത് ശരിക്കും വലിയൊരു നീക്കമായിരുന്നു. അതേ സമയം, കമ്ബനിയുടെ മുന്‍ ഒടിടി സംരംഭമായ ബോക്സ് ടിവി ഡോട്ട് കോം – നാല് വര്‍ഷം പ്രവര്‍ത്തിച്ച ശേഷം 2016ല്‍ അടച്ചുപൂട്ടുകയുണ്ടായി. എന്നാല്‍, ഇന്ന് രാജ്യത്തെ ഒരു പ്രമുഖ OTT platform ആയ MX Playerനെ വില്ക്കാന് കമ്ബനി തീരുമാനിച്ചതും, അതിനെ സ്വന്തമാക്കാന്‍ ആമസോണ്‍ തയ്യാറായതും ടെക് മേഖലയിലെ പ്രധാന വാര്‍ത്തയാണ്.
എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെയും ടൈംസ് ഇന്റനെറ്റ് യാതൊരു പ്രതികരണവും നല്‍കിയിട്ടില്ല. പകരം ആമസോണിന്റെ ഭാഗത്ത് നിന്നുള്ള മറുപടിക്കായും കാത്തിരിക്കുകയാണ് ടെക് ലോകം.
ആമസോണിന്റെ നേട്ടം
ആമസോണിന് ഇന്ത്യയില്‍ 28 ദശലക്ഷം ഉപയോക്താക്കളാണ് നിലവിലുള്ളത്. MX Playerനാകട്ടെ ഏകദേശം 78 ദശലക്ഷം ഉപയോക്താക്കളും. അതിനാല്‍ തന്നെ ഈ ഡീല്‍ വിജയകരമാവുകയാണെങ്കില്‍ ആമസോണ്‍ ഇന്ത്യയില്‍ കൂറ്റനൊരു ശൃംഖലയായി വളരുമെന്നതില്‍ യാതൊരു സംശയവുമില്ല. അതായത്, ഉപഭോക്താക്കളെ സ്വന്തമാക്കുന്നതില്‍ ഏകദേശം നാലിരട്ടിയോളം വര്‍ധനവാണ് കമ്ബനിക്ക് ഉണ്ടാകുക.

