MORE

    OTT രംഗത്ത് വമ്ബന്‍ മാറ്റങ്ങള്‍! MX Playerനെ ആമസോണ്‍ വാങ്ങുന്നോ?

    Date:

    പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ Amazon Prime ടൈംസ് ഇന്റര്‍നെറ്റിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം എംഎക്‌സ് പ്ലെയര്‍ ഏറ്റെടുക്കുന്നു.

    ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും, വിപുലമായ ചര്‍ച്ചകള്‍ ആമസോണ്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില വൃത്തങ്ങള്‍ അറിയിച്ചു.

    2018ലാണ് 140 മില്യണ്‍ ഡോളറിന് അല്ലെങ്കില്‍ 1,000 കോടി രൂപയ്ക്ക് ടൈംസ് ഇന്‍റര്‍നെറ്റ് MX Playerനെ സ്വന്തമാക്കിയത്. ഇത് ശരിക്കും വലിയൊരു നീക്കമായിരുന്നു. അതേ സമയം, കമ്ബനിയുടെ മുന്‍ ഒടിടി സംരംഭമായ ബോക്സ് ടിവി ഡോട്ട് കോം – നാല് വര്‍ഷം പ്രവര്‍ത്തിച്ച ശേഷം 2016ല്‍ അടച്ചുപൂട്ടുകയുണ്ടായി. എന്നാല്‍, ഇന്ന് രാജ്യത്തെ ഒരു പ്രമുഖ OTT platform ആയ MX Playerനെ വില്‍ക്കാന്‍ കമ്ബനി തീരുമാനിച്ചതും, അതിനെ സ്വന്തമാക്കാന്‍ ആമസോണ്‍ തയ്യാറായതും ടെക് മേഖലയിലെ പ്രധാന വാര്‍ത്തയാണ്.

    എന്നാല്‍ ഇത് സംബന്ധിച്ച്‌ ഇതുവരെയും ടൈംസ് ഇന്റനെറ്റ് യാതൊരു പ്രതികരണവും നല്‍കിയിട്ടില്ല. പകരം ആമസോണിന്റെ ഭാഗത്ത് നിന്നുള്ള മറുപടിക്കായും കാത്തിരിക്കുകയാണ് ടെക് ലോകം.

    ആമസോണിന്റെ നേട്ടം

    ആമസോണിന് ഇന്ത്യയില്‍ 28 ദശലക്ഷം ഉപയോക്താക്കളാണ് നിലവിലുള്ളത്. MX Playerനാകട്ടെ ഏകദേശം 78 ദശലക്ഷം ഉപയോക്താക്കളും. അതിനാല്‍ തന്നെ ഈ ഡീല്‍ വിജയകരമാവുകയാണെങ്കില്‍ ആമസോണ്‍ ഇന്ത്യയില്‍ കൂറ്റനൊരു ശൃംഖലയായി വളരുമെന്നതില്‍ യാതൊരു സംശയവുമില്ല. അതായത്, ഉപഭോക്താക്കളെ സ്വന്തമാക്കുന്നതില്‍ ഏകദേശം നാലിരട്ടിയോളം വര്‍ധനവാണ് കമ്ബനിക്ക് ഉണ്ടാകുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...