MORE

    തലശ്ശേരി ഇരട്ടക്കൊല കേസ് : രണ്ടാം പ്രതിയുടെ ജാമ്യഹരജി കോടതി തള്ളി

    Date:

    തലശ്ശേരി: നഗരത്തില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ രണ്ടാംപ്രതിയുടെ ജാമ്യഹരജി കോടതി തള്ളി. മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ നെട്ടൂര്‍ ഇല്ലിക്കുന്നിലെ ത്രിവര്‍ണയില്‍ കെ.ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ശമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ നെട്ടൂര്‍ ചിറക്കക്കാവിന് സമീപം മുട്ടുങ്കല്‍ ഹൗസില്‍ ജാക്സണ്‍ വിന്‍സെന്റിന്റെ ജാമ്യഹരജിയാണ് തലശ്ശേരി ജില്ല സെഷന്‍സ് കോടതി തള്ളിയത്.

    ജാമ്യം നല്‍കരുതെന്നും കൊലപാതകം നടന്ന സ്ഥലത്തെ സി.സി.ടി.വിയില്‍ പ്രതിയുടെ ദൃശ്യം തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ കോടതിയില്‍ വാദിച്ചു .ഏഴ് പ്രതികളാണ് കേസില്‍ റിമാന്‍ഡിലായത്.

    മൂന്നാം പ്രതി വടക്കുമ്ബാട് നമ്ബ്യാര്‍ പീടികയിലെ വണ്ണത്താന്‍ വീട്ടില്‍ കെ. നവീന്‍ (32) ശനിയാഴ്ച വീണ്ടും കോടതിയില്‍ ജാമ്യഹരജി നല്‍കി. ആറും ഏഴും പ്രതികളായ വടക്കുമ്ബാട്‌ പാറക്കെട്ടിലെ തേരേക്കാട്ടില്‍ ഹൗസില്‍ അരുണ്‍കുമാര്‍ (38), പിണറായി പുതുക്കുടി ഹൗസില്‍ ഇ.കെ. സന്ദീപ്‌ (38) എന്നിവര്‍ക്ക് മാത്രമാണ് കോടതി ജാമ്യം നല്‍കിയത്.

    കഴിഞ്ഞവര്‍ഷം നവംബര്‍ 23ന് വൈകീട്ടാണ് തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രി പരിസരത്താണ് ഖാലിദും ശമീറും കുത്തേറ്റ് മരിച്ചത്. കേസില്‍ ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ എം. അനില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...