MORE

    അക്കാലം പോയി, ഇപ്പോള്‍ പേടിക്കേണ്ട കാര്യമില്ല; ഒരു മാഫിയയ്ക്കും കുറ്റവാളികള്‍ക്കും വ്യവസായികളെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല’: യോഗി ആദിത്യനാഥ്

    Date:

    ന്യൂഡല്‍ഹി: കലാപത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ് എന്നും എന്നാല്‍ ഇപ്പോള്‍ പേടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

    സംസ്ഥാനത്തെ വ്യവസായികളെ ഭീഷണിപ്പെടുത്താന്‍ ഒരു മാഫിയയ്ക്കും കുറ്റവാളികള്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാര്‍ട്ടി മുന്‍ എം.പി അതിഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

    ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വ്യാപക ആക്ഷേപം ഉയരുന്നതിനിടെയാണ് ചൊവ്വാഴ്ച യോഗി ഈ പ്രസ്താവന നടത്തിയത്. ലക്നൗവിലും ഹര്‍ദോയിയിലും ടെക്സ്റ്റൈല്‍സ് പാര്‍ക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ഇപ്പോള്‍ കുറ്റവാളികള്‍ക്കോ മാഫിയകള്‍ക്കോ ഫോണ്‍ കോളിലൂടെ വ്യവസായികളെ ഭീഷണിപ്പെടുത്താന്‍ സാധിക്കില്ല. കലാപങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ നാടായിരുന്നു ഉത്തര്‍പ്രദേശ്. പല ജില്ലകളുടെയും പേര് പറഞ്ഞാല്‍ തന്നെ ആളുകള്‍ ഭീതിയിലാകും. ഇപ്പോള്‍ ഭയക്കേണ്ട സാഹചര്യമില്ല. 2012 മുതല്‍ 2017 വരെ 700 കലാപങ്ങളാണുണ്ടായത്. 2017 മുതല്‍ 2023 വരെ ഒറ്റ കലാപം പോലും ഉത്തര്‍പ്രദേശില്‍ ഉണ്ടായിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ല. അങ്ങനെ ഒരു സാഹചര്യം പോലും ഉണ്ടായിട്ടില്ല. മുതല്‍ മുടക്കുന്നതിനും വ്യവസായം തുടങ്ങുന്നതിനും ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. സുശക്തമായ നിയമവാഴ്ചയാണ് ഉറപ്പു വരുത്തിയിരിക്കുന്നത്.”- യോഗി പറഞ്ഞു.

    അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. ‘യുപിയില്‍ കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി, കുറ്റവാളികളുടെ മനോവീര്യം ഉയര്‍ന്നിരിക്കുന്നു. സുരക്ഷാ വലയത്താല്‍ ചുറ്റപ്പെട്ടിട്ടും ഒരാളെ പരസ്യമായി കൊല്ലാന്‍ കഴിയുമ്ബോള്‍, പൊതുജനത്തിന്റെ അവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇതുമൂലം പൊതുജനങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ചിലര്‍ മനഃപൂര്‍വം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു, ”സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

    അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാകത്തില്‍ യു.പി സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ യുപി പോലീസും മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. വിഷയം സുപ്രിംകോടതിയിലും എത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. യുപി പോലീസിന്റെ വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടല്‍ പരിശോധിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഇത്തരം നടപടികള്‍ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും കടുത്ത ഭീഷണിയാണെന്നും അത് പൊലീസ് രാജിലേക്ക് നയിക്കുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

    ശനിയാഴ്ച രാത്രിയാണ് പ്രയാഗ്‌രാജില്‍ മുന്‍ എംപിയും മാഫിയ തലവനുമായ അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചു കൊന്നത്. ഉമേഷ് പാല്‍ കൊലപാതക കേസില്‍ പ്രതികളായിരുന്ന ഇവരെ പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പൊലീസ് നോക്കി നില്‍ക്കെ വെടിവച്ചുകൊന്നത്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...