MORE

    ജേക്കബ് തോമസിനെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

    Date:

    മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഡ്രഡ്ജര്‍ ഇടപാടിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീല്‍.

    ( jacob thomas petition supreme court )

    നെതര്‍ലാന്‍ഡസ് കമ്ബനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ അരോപണം ഡ്രഡ്ജര്‍ വാങ്ങിയതിന് സര്‍ക്കാരിന്റെ ഭരണാനുമതിയുണ്ടെന്ന് കേരളാ ഹൈക്കോടതിയുടെ കണ്ടെത്തി. ഇടപാടിന് പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദവും ജസ്റ്റിസ് നാരായണ പിഷാരടി അദ്ധ്യക്ഷനായ ബന്‍ച് അംഗികരിച്ചിരുന്നു.

    അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈകോടതി അനുവദിച്ചത്.പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ഭരണാനുമതി വാങ്ങിയതെന്നായിരുന്നു ജേക്കബ് തോമസ്സിനെതിരായ ആരോപണം. കരാറിനു മുന്‍പ് തന്നെ വിദേശ കമ്ബനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയെന്ന് കേസ് അനവേഷിച്ച്‌ വിജിലന്‍സ് നിലപാട് സ്വീകരിച്ചു. ഇതടക്കമുള്ള വിജിലന്‍സിന്റെ അനവേഷണത്തിലെ കണ്ടെത്തലുകളും ഹൈക്കോടതി കോടതി തള്ളിയിരുന്നു.

    കോണ്‍ഗ്രസ് നേതാവ് സത്യന്‍ നരവുരിന്റെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. സത്യനെതിരെ മണല്‍ഖനനത്തിന് നടപടിയെടുത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതിയെന്നും വിജിലന്‍സ് ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്നുള്ള പരാതി രാഷ്ടീയപ്രേരിതമാണെന്നും ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതി വിധിയ്ക്ക് എതിരെ കേരളാ സര്‍ക്കാരും സത്യന്‍ നരവുരും ആണ് ഹര്‍ജ്ജിക്കാര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...