MORE

    മറ്റൊരു കേരളാ സ്റ്റോറി; 2020ല്‍ പള്ളിയില്‍ നടന്ന വിവാഹ വീഡിയോ പങ്കുവച്ച്‌ എ ആര്‍ റഹ്മാന്‍

    Date:

    ദി കേരളാ സ്റ്റോറി’ എന്ന ചിത്രത്തില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്ന് കാട്ടി നിരവധി വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

    ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തില്‍ നടന്ന ഒരു വിവാഹ വീഡിയോ പങ്കുവച്ച്‌ പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍.

    2020 ജനുവരി19ന് ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് എ ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഇതാ മറ്റൊരു കേരളാ സ്റ്റോറി’ എന്ന തലക്കെട്ടില്‍ പങ്കുവച്ച വീഡിയോ അദ്ദേഹം റീപോസ്റ്റ് ചെയ്യുകയായിരുന്നു. ‘മനുഷ്യത്വത്തോടുള്ള സ്നേഹം നിരുപാധികവും ശാന്തിയുള്ളതുമായിരിക്കണം’. എന്ന തലക്കെട്ടിലാണ് എ ആര്‍ റഹ്മാന്‍ വീഡിയോ പങ്കുവച്ചത്.

    2020ല്‍ നടന്ന സംഭവമാണിത്. മുസ്ലീം പള്ളിയില്‍ മണ്ഡപമൊരുക്കി ഹെെന്ദവ വിവാഹം നടത്തി. പിതാവ് മരിച്ചതോടെ ഹിന്ദുമതത്തില്‍പെട്ട വധുവിന്റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. പള്ളിക്കല്‍ സ്വദേശി നസീറാണ് വിവാഹ ചടങ്ങിനുള്ള ചിലവ് വഹിച്ചത്. പ്രാര്‍ത്ഥനയോടെയും പൂജാ കര്‍മങ്ങളോടുമാണ് പള്ളിയില്‍ വിവാഹം നടന്നത്. ജമാഅത്ത് കമ്മിറ്റി വിഭവസമൃദ്ധമായ സദ്യമായും ഒരുക്കിയിരുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...