സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് നാനൂറ് രൂപയാണ് വര്‍ദ്ധിച്ചത്.
ഇതോടെ പവന് 45,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 5,700 രൂപയായി.
ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലിയടക്കം അരലക്ഷത്തോളം രൂപ ഉപഭോക്താവ് നല്‍കേണ്ടി വരും. ഇന്നലെ സ്വര്‍ണത്തിന് 640 രൂപയാണ് കൂടിയത്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 45,200 രൂപയായിരുന്നു ഇന്നലെ വില. വെള്ളിവില ഒരു രൂപ കൂടി. ഒരു ഗ്രാം വെള്ളിക്ക് 81 രൂപയാണ് വില.
കല്യാണ സീസണ്‍ കേരളത്തില്‍ അടുക്കുന്നതോടെ സ്വര്‍ണ വില വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. സ്വര്‍ണാഭരണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവുമാണ് കേരളം. അതേസമയം, യു.എ.ഇയില്‍ നിന്ന് നികുതിയിളവോടെ സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള മാനദണ്ഡത്തില്‍ ഇളവ് വന്നതോടെ കേരളത്തില്‍ നിന്നുള്ള നിരവധി ചെറുകിട ജുവലറിക്കാര്‍ക്ക് നേട്ടമാകും. ഇതുവരെ വന്‍കിട ഇറക്കുമതിക്കാര്‍ക്കും ആഭരണ നിര്‍മ്മാതാക്കള്‍ക്കും മാത്രം ലഭിച്ചിരുന്ന ആനുകൂല്യം ഇനി ഇവര്‍ക്കും ലഭ്യമാകുന്നതോടെയാണിത്.

