MORE

    കൈക്കൂലി വാങ്ങാന്‍ ശ്രമം; നഗരസഭ അസിസ്റ്റന്‍റ് എന്‍ജിനീയറെ കയ്യോടെ പൊക്കി വിജിലന്‍സ്

    Date:

    നിലമ്ബൂര്‍: കെട്ടിട നിര്‍മാണത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എന്‍ജിനീയറെ പിടികൂടി വിജിലന്‍സ് സംഘം.

    നിലമ്ബൂര്‍ നഗരസഭയിലെ അസി. എന്‍ജിനീയര്‍ കൊണ്ടോട്ടി കോടങ്ങാട് സജിത മന്‍സില്‍ വീട്ടില്‍ അഫ്സലിനെയാണ് അറസ്റ്റ് ചെയ്തത്. ഓഫിസില്‍ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. നിലമ്ബൂര്‍ റെയില്‍വേക്ക് സമീപത്തെ കല്‍പറമ്ബില്‍ കെ.പി. ശിവശങ്കരന്‍റെ പരാതിയിലാണ് നടപടി.

    പരാതിക്കാരന്‍റെ സുഹൃത്തിന്‍റെ മരുമകന് ടു വീലര്‍ മൊബൈല്‍ ഷോപ്പ് ആരംഭിക്കാന്‍ ഷെഡ് നിര്‍മിക്കാനുള്ള പെര്‍മിറ്റ് അനുമതിക്കായാണ് അസി. എന്‍ജിനീയറെ സമീപിച്ചത്. എന്നാല്‍, പെര്‍മിറ്റ് നല്‍കാന്‍ 10,000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് ആവശ‍്യപ്പെട്ടു. 5,000 രൂപ നല്‍കി. എന്നിട്ടും ലൈസന്‍സ് ലഭിക്കാതെ വന്നതോടെ വീണ്ടും എന്‍ജിനീയറെ സമീപിച്ചു. 5000 രൂപ കൂടി ആവശ‍്യപ്പെട്ടു. ഇതോടെയാണ് മലപ്പുറം വിജിലന്‍സിന് സമീപിച്ചത്.

    വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീഖിന്‍റെ നേതൃത്വത്തില്‍, ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ടി. മുഹമ്മദ് ഹനീഫ, പാണക്കാട് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ കെ.ടി. ഡോ. സുബിന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

    വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ പി. ജ്യോതീന്ദ്രകുമാര്‍, ഐ. ഗിരിഷ് കുമാര്‍, എസ്.ഐ പി.ആര്‍. മോഹനകൃഷ്ണന്‍, എ.എസ്.ഐമാരായ സലീം, ടി.ടി. ഹനീഫ, മധുസൂദനന്‍, മണികണ്ഠന്‍, ഉദ്യോഗസ്ഥരായ ടി.പി. പ്രജിത്ത്, ഇ.എസ്. നിഷ, സന്തോഷ് കൃഷ്ണ, പി.വി. ജിപ്സ്, കെ.പി. വിജയകുമാര്‍, ധനേഷ്, രാജിവ്, സനല്‍, രത്നകുമാര്‍ തുടങ്ങിയവരാണ്സംഘത്തിലുണ്ടായിരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...