MORE

    പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ രാജ്യം ശരിയായ ദിശയില്‍ നീങ്ങുമെന്ന് നിതീഷ്‌ കുമാര്‍

    Date:

    ന്യൂഡല്‍ഹി > പൊതുതെരഞ്ഞെടുപ്പിനുമുമ്ബ് പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുംബൈയിലെത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവരുമായി ചര്‍ച്ച നടത്തി.

    മുബൈയിലെ തന്റെ വസതിയായ മാതോശ്രീയില്‍ എത്തിയ നിതീഷിനെ ഉദ്ധവ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ രാജ്യം ശരിയായ ദിശയിലേക്ക് നീങ്ങും. അതിനായി ഭിന്നത മാറ്റിവച്ച്‌ ഒരുമിക്കണമെന്ന് നിതീഷ് പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായി എല്ലാവരും ഒന്നിക്കണമെന്ന് പറഞ്ഞ ഉദ്ധവ്, നിതീഷിന്റെ നീക്കങ്ങള്‍ക്ക് പിന്തുണയും അറിയിച്ചു.

    പിന്നീട് പവാറിന്റെ വസതിയിലെത്തി മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷം ഒന്നിച്ചുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ അവര്‍ പിന്തുണയ്ക്കുമെന്ന് പവാര്‍ വ്യക്തമാക്കി. നിലവിലെ സൂചനപ്രകാരം കര്‍ണാടകത്തില്‍ ബിജെപിയെ പുറത്താക്കി മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വരും. ഇത് രാജ്യമാകെ പടര്‍ത്താന്‍ പ്രതിപക്ഷഐക്യം അനിവാര്യമാണെന്നും പവാര്‍ പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ തുടങ്ങിയവരുമായും കഴിഞ്ഞദിവസം നിതീഷ് കുമാര്‍ ചര്‍ച്ച നടത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...