റെയ്സ് നെല്‍സന്റെ കരാര്‍ പുതുക്കാനായി ആഴ്സണല്‍ പ്രൊപ്പോസല്‍ മുന്നില്‍ വെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സമ്മറോടെ റെയ്സ് നെല്‍സന്റെ കരാര്‍ അവസാനിക്കാൻ ഇരിക്കുകയാണ്. എന്നാല്‍ ആഴ്സണല്‍ ദീര്‍ഘകാലത്തേക്ക് അദ്ദേഹത്തെ ടീമില്‍ നിര്‍ത്താൻ ആഗ്രഹിക്കുന്നു. 23 കാരനായ താരം ഈ സീസണില്‍ അവസരങ്ങള്‍ കിട്ടാൻ കഷ്ടപ്പെട്ടിരുന്നു. നാല് വര്‍ഷത്തെ കരാര്‍ ആണ് ആഴ്സണല്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

