MORE

    വെബ് സീരിസ് ‘സ്‌കൂപ്പ്’ നിരോധിക്കണം; ഛോട്ടാ രാജന്റെ ഹര്‍ജി നിരസിച്ച്‌ കോടതി

    Date:

    മുംബൈ: നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായ ‘സ്‌കൂപ്പ്’ എന്ന വെബ് സീരിസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജന്‍ നല്‍കിയ ഹര്‍ജി നിരസിച്ച്‌ ബോംബെ ഹൈക്കോടതി.

    അടിയന്തരമായി നിരോധിക്കണമെന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് എസ്.ജി ദീഗെ നിരാകരിച്ചത്. ഇതിനോടകം തന്നെ വെബ് സീരിസ് റിലീസായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

    എന്നാല്‍ രാജന്‍ നല്‍കിയ ഹര്‍ജിയില്‍ സ്‌കൂപ്പിന്റെ സംവിധായകന്‍ ഹന്‍സല്‍ മേത്തയ്ക്കും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്‌ലിക്‌സ് എന്റര്‍ടൈന്‍മെന്റ് സര്‍വീസസ് ഇന്ത്യയ്ക്കും ഷോ നിര്‍മ്മാതാക്കള്‍ക്കും ജൂണ്‍ 7നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

    മുന്‍കൂര്‍ അനുമതിയില്ലാതെ ‘തന്റെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

    ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജന്‍ വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.

    ഇതിനോടകം തന്നെ വെബ് സീരിസ് റിലീസ് ചെയ്തതായും ഛോട്ടാ രാജന്റെ പേരും ചിത്രവും നീക്കം ചെയ്യാന്‍ നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിക്കാമെന്ന് രാജന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി പറഞ്ഞു. എന്നാല്‍ കോടതി നിര്‍ദേശം നല്‍കിയില്ല.

    അതേ സമയം നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി കോടതിയില്‍ ഹാജറായ അഭിഭാഷകന്‍ പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് സീരിസിന്റെ ഇതിവൃത്തം എന്നും. അതില്‍ ഛോട്ടരാജന്‍ പ്രതിയാണെന്നും വാദിച്ചു. എന്നാല്‍ കേസില്‍ ഛോട്ടാരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന് കോടതി തിരിച്ചു ചോദിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയാലും കീഴ്‌ക്കോടതി ഉത്തരവ് പ്രകാരം പ്രതി കുറ്റവാളി ആയിരിക്കും എന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് നെറ്റ്ഫ്‌ലിക്‌സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

    എന്നാല്‍ ജ്യോതിര്‍മയി ഡേ കൊലപാതകവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ കേസില്‍ കൊല്ലപ്പെട്ട ജ്യോതിര്‍മയി ഡേയുടെ പേര് അടക്കം മാറ്റിയാണ് സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛോട്ടരാജന്റെ പേര് മാത്രമാണ് അദ്ദേഹത്തിന്റെതായി ഉപയോഗിച്ചതെന്ന് ഛോട്ടരാജന്റെ വക്കീല്‍ വാദിച്ചു. ഇതില്‍ രസകരമായി കോടതി ‘ഛോട്ടാരാജന് ഒരു ഇരട്ടയുണ്ടെങ്കിലോ’ എന്ന് ചോദിച്ചു. എന്നാല്‍ ഭാഗ്യക്കേട് എന്ന് പറയട്ടെ അത്തരം ഒരു ഇരട്ട സഹോദരന്‍ ഛോട്ട രാജന് ഇല്ലെന്ന് അയാളുടെ വക്കീല്‍ പറഞ്ഞു. കേസ് ജൂണ്‍ 7 പരിഗണിക്കും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

    2011 ജൂണിലാണ് മുംബൈ ആധോലോകവുമായി ബന്ധപ്പെട്ട് ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേ കൊല്ലപ്പെട്ടത്. ഈ കേസില്‍ ഛോട്ടാ രാജന്‍, മാധ്യമപ്രവര്‍ത്തക ജിഗ്‌ന വോറ ഉള്‍പ്പെടെ 11 പേര്‍ കേസില്‍ പ്രതികളായി. എന്നാല്‍ പിന്നീട് ഛോട്ടാരാജനെ അടക്കമുള്ളവരെ ശിക്ഷിക്കുകയും ജിഗ്‌ന വോറയെ വെറുതെ വിടുകയും ചെയ്തു. പിന്നീട് ഈ കേസിലെ അനുഭവങ്ങള്‍ ജിഗ്‌ന വോറ പുസ്തകമാക്കി. ഇതാണ് ഹന്‍സല്‍ മേത്ത ‘സ്‌കൂപ്പ്’ എന്ന പേരില്‍ സീരിസ് ആക്കിയത്. ഇന്ത്യന്‍ വെബ് സീരിസുകളില്‍ ശ്രദ്ധേയമായ സ്‌കാം 92 ഒരുക്കിയ വ്യക്തിയാണ് ഹന്‍സല്‍ മേത്ത.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...