MORE

    രാജ്യതലസ്ഥാനത്ത് ഇനി അഴിമതി രഹിത ഭരണം; ഡല്‍ഹി സര്‍വീസസ് നിയമത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം

    Date:

    ന്യൂഡല്‍ഹി; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതൊടെ ഡല്‍ഹി സര്‍വീസസ് ബില്‍ നിയമമായി. പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ല് ഇന്ന് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെയാണ് പ്രാബല്യത്തിലായത്.

    ഡല്‍ഹിയില്‍ അഴിമതി രഹിത ഭരണം ഉറപ്പാക്കുക എന്നതാണ് ഡല്‍ഹി സര്‍വീസസ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.

    ദേശീയ തലസ്ഥാനമായ ഡല്‍ഹിയ്‌ക്ക് സംസ്ഥാനത്തിന്റെ പദവി നല്‍കിയിട്ടുണ്ടെങ്കിലും ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ കേന്ദ്രത്തിന് കീഴിലാണ്. ഇത്തരം അധികാരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം എന്നിവയില്‍ സംസ്ഥാനത്തിന് തീരുമാനം എടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും ദേശീയ തലസ്ഥാനത്തിന്റെ ആഭ്യന്തരം പോയെുള്ള വിഷയങ്ങള്‍ കേന്ദ്രത്തില്‍ തന്നെ തുടരണമെന്നും കേന്ദ്രം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഡല്‍ഹി സര്‍വീസസ് നിയമം കൊണ്ടുവന്നത്.

    വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷൻ ബില്‍, ജനന മരണ രജിസ്‌ട്രേഷൻ ഭേദഗതി ബില്‍, ജൻ വിശ്വാസ് ഭേദഗതി ബില്‍,എന്നിവക്കും രാഷ്‌ട്രപതി ഇന്ന് അംഗീകാരം നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...