MORE

    എനിക്കറിയില്ല, ഞാനൊരു പെണ്ണുപിടിയനാണെന്നും അവര്‍ക്ക് പറയാല്ലോ’; അറസ്റ്റില്‍ പ്രതികരണവുമായി വിനായകൻ

    Date:

    കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് പിന്നാലെ അറസ്റ്റിലായ നടൻ വിനായകനെ വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

    സംഭവത്തെക്കുറിച്ച്‌ നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച്‌ മടങ്ങും വഴി അറസ്റ്റ് എന്തിനെന്ന ചോദ്യങ്ങള്‍ക്ക് താനൊരു പരാതി കൊടുക്കാൻ വന്നതാണെന്ന് വിനായകൻ മറുപടി പറഞ്ഞു.

    ‘സംഭവം എന്തെന്ന് എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനെന്ന് പുള്ളിയോട് ചോദിച്ചാല്‍ മതി. ഞാൻ ആകെ ടയേര്‍ഡ് ആണ്. അവര്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോ? ഞാനൊരു പെണ്ണുപിടിയനാണെന്ന് പറയാമല്ലോ. അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്ന് അവര്‍ക്ക് പറയാം.’ മാദ്ധ്യമങ്ങളോട് വിനായകൻ പറഞ്ഞു.

    നേരത്തെ ചൊവ്വാഴ്‌ച ഉച്ചയോടെ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് കലൂരിലെ ഫ്ളാറ്റില്‍ വിനായകൻ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. പൊലീസ് പോയതിന് പിന്നാലെ നടൻ അവരെ പിന്തുടര്‍ന്ന് സ്റ്റേഷനിലെത്തി. ഇവിടെവച്ച്‌ പുകവലിച്ചു.ഇതോടെ പൊലീസ് നടന് പിഴയിട്ടു. പിന്നാലെ നടൻ സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കുകയും പൊലീസുകാരെ ചീത്തപറയുകയും ചെയ്‌തെന്നാണ് വിവരം. അതേസമയം ആശുപത്രിയില്‍ നടന്ന വൈദ്യപരിശോധനയില്‍ നടൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...