MORE

    വെടിക്കെട്ട് സെഞ്ച്വറിയുമായി മാക്‌സ്‌വെല്‍; നെതര്‍ലൻഡ്സിനെതിരെ ആസ്ട്രേലിയക്ക് കൂറ്റൻ സ്കോര്‍

    Date:

    ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലൻഡ്സിനെതിരായ മത്സരത്തില്‍ ആസ്ട്രേലിയക്ക് കൂറ്റൻ സ്കോര്‍. ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും (106) ഡേവിഡ് വാര്‍ണറുടെയും (104) സെഞ്ച്വറിക്കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 399 റണ്‍സെടുത്തു.

    40 പന്തുകളില്‍ സെഞ്ച്വറി തികച്ച മാക്‌സ്‌വെല്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ആസ്ട്രേലിക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്., ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയാണ് മാക്‌സ്‌വെല്‍ നേടിയത്.

    ടോസ് നേടിയ ആസ്ട്രേലിയ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മിച്ചല്‍ മാര്‍ഷിനെ (9) തുടക്കത്തിലേ നഷ്ടമായെങ്കിലും പിന്നീട് വാര്‍ണറും (104) സ്റ്റീവ് സ്മിത്തും (71) ചേര്‍ന്നുള്ള കൂട്ടുകെട്ട് മികച്ച അടിത്തറയിട്ടു. 62 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളില്‍ ഗ്ലെൻ മാക്സ്്വെല്ലിന്‍റെ വെടിക്കെട്ട് പ്രകടനം സ്കോറിങ് അതിവേഗത്തിലാക്കി. 44 പന്തില്‍ എട്ട് സിക്സും ഒമ്ബത് ഫോറും നേടിയാണ് മാക്‌സ്‌വെല്‍ 106 റണ്‍സെടുത്തത്.

    നെതര്‍ലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡി ലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി. ബാസ് ഡി ലീഡ് 10 ഓവറില്‍ 115 റണ്‍സ് വഴങ്ങി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...