MORE

    കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ചതിനെതിരെ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചു

    Date:

    ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചു.

    ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റ് ഡോക്ടര്‍ ഹുസൈൻ, ജമ്മു കശ്മീര്‍ അവാമി നാഷണല്‍ കോണ്‍ഫറൻസ് പ്രസിഡന്റ് മുസഫര്‍ ഷാ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് താൻ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചതായി മുസഫര്‍ ഷാ പറഞ്ഞു. സി.പി.എം എംപി മുഹമ്മദ് യൂസുഫ് തരിഗാമി, നാഷണല്‍ കോണ്‍ഫറൻസ്, പി.ഡി.പി, അഭിഭാഷകനായ മുസഫര്‍ ഇഖ്ബാല്‍ എന്നിവരും പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമാണെന്നും റദ്ദാക്കിയതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ മാസം കേന്ദ്ര തീരുമാനം ശരിവച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...