MORE

    മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചത് 19 കേസുകളിലെ പ്രതി; ‘ഗുണ്ടാ രാജാവാ’യ കെപിസിസി പ്രസിഡന്റിന്റെ കാര്യസ്ഥന്‍മാരിലൊരാളെന്നും സിപിഎം

    Date:

    കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്.യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് വധോദ്യമം, ആയുധത്തോടെ അതിക്രമിച്ച്‌ കയറി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പകര്‍ച്ചവ്യാധി നിരോധനനിയമം ലംഘിക്കല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തതിന് 19 കേസുകളിലെ പ്രതിയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015ല്‍ യുഡിഎഫ് ഭരിക്കുമ്ബോള്‍ പോലും കേസുകളില്‍ പ്രതിയായിരുന്നു. തുടര്‍ച്ചയായി കുറ്റവാസന പ്രകടിപ്പിക്കുന്ന ക്രിമിനലാണ്. ഇത്തരത്തിലുള്ള ഗുണ്ടകളുടെ ‘രാജാവാ’യ കെപിസിസി പ്രസിഡന്റിന്റെ കാര്യസ്ഥന്‍മാരിലൊരാളാണ് ഇപ്പോള്‍ പിടിയിലായ മുഖ്യപ്രതി.

    കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാള്‍ വിമാനത്തില്‍ കയറിയത് ഈച്ചയെ ആട്ടാനായിരുന്നില്ല, മുഖ്യമന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ആയുധം കൊണ്ടുപോകാന്‍ കഴിയാതിരുന്നത് സെക്യൂരിറ്റി പരിശോധന ഉള്ളതിനാലാണ്. ഉന്നതതലഗൂഢാലോചനയെ തുടര്‍ന്നാണ് വിമാനത്തില്‍ കയറിയുള്ള അക്രമം ആസൂത്രണം ചെയ്തത്. ഇ പി ജയരാജനും മറ്റ് യാത്രക്കാരും ഈ ക്രിമിനലുകളെ തടഞ്ഞില്ലായെങ്കില്‍ മുഖ്യമന്ത്രിക്ക് നേരെ അക്രമം നടന്നേനേ.

    ആകാശയാത്രകളില്‍ മനുഷ്യര്‍ പലപ്പോഴും ഏകാകിയായിരിക്കും. പ്രതിഷേധിക്കാനോ അക്രമിക്കാനോ ഉള്ള ഇടമല്ല ആകാശയാത്രകള്‍. യാത്രക്കാരില്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും രോഗികളും ഒക്കെയുണ്ടായിരിക്കും. അവിടെയുണ്ടാകുന്ന ഏതൊരു ബഹളവും യാത്രക്കാരുടെ മാനസികനിലപോലും താറുമാറാക്കും.

    ക്രിമിനലുകള്‍ക്ക് ഇതൊന്നും പ്രശ്‌നമാകില്ല. കാരണം അവര്‍ സാധാരണ മനുഷ്യരുടെ ചിന്തയുള്ളവരല്ല. വിമാനയാത്രക്കാര്‍ പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വിമാനത്തിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത്. വിമാനം ഇറങ്ങുമ്ബോള്‍ സീറ്റ് ബെല്‍ട്ടില്‍ തന്നെ ഇരിക്കണമെന്ന ജീവനക്കാരുടെ നിര്‍ദ്ദേശം പോലും ലംഘിച്ചാണ് ഈ ക്രിമിനലുകള്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആക്രമിക്കാനുറച്ച്‌ നീങ്ങിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...