MORE

    ആ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം എന്താണെന്ന് വിദേശികളായ സുഹൃത്തുക്കള്‍ എന്നോടുചോദിച്ചു.. ഞാൻ നല്‍കിയ മറുപടി..; പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ റിലയൻസ് മേധാവി

    Date:

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച്‌ റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനി. പ്രധാനമന്ത്രിയുടെ വീക്ഷണവും തീരുമാനമെടുക്കാനുള്ള വൈദഗ്ധ്യവും അത് നടപ്പിലാക്കാനുള്ള ദൃഢനിശ്ചയവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

    അഹമ്മദാബാദില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    വിദേശികളായ എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിക്കാറുണ്ട്, ദശലക്ഷക്കണക്കിന് ഭാരതീയര്‍ ഏറ്റുവിളിക്കുന്ന ‘മോദി ഹേ തോ മുംകിൻ ഹേ’ (മോദിയുണ്ടെങ്കില്‍ അത് സാധ്യമാണ്) എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥമെന്താണെന്ന്. ഞാൻ അവര്‍ക്ക് അതിന്റെ അര്‍ത്ഥം മനസിലാക്കി നല്‍കി. ഇന്ത്യയുടെ പ്രധാനമന്ത്രി തന്റെ വീക്ഷണത്താലും ദൃഢനിശ്ചയത്താലും തീരുമാനം നടപ്പിലാക്കാനുള്ള കഴിവിനാലും അസംഭവ്യമായ കാര്യങ്ങളെ സാധ്യമാക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥമെന്ന് ഞാൻ അവരോട് പറഞ്ഞു. മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.

    ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വൻ പ്രഖ്യാപനങ്ങളാണ് റിലയൻസ് നടത്തിയത്. രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ ഫൈബര്‍ സംവിധാനത്തിന് ഗുജറാത്തില്‍ നിന്നും തുടക്കം കുറിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു. ഇതേവരെ രാജ്യത്ത് 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം റിലയൻസ് രാജ്യത്ത് നടപ്പിലാക്കിയതായും അതില്‍ മൂന്നില്‍ ഒന്നും ഗുജറാത്തിലാണെന്നും മുകേഷ് അംബാനി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...