രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേന്മയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എഴുത്തുകാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകള്‍ക്ക് ഏര്‍പ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയില്‍ അരങ്ങേറുമ്പോള്‍ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 2025 ലെ എഴുത്തച്ഛന് പുരസ്കാരം കെ ജി ശങ്കരപ്പിളളയ്ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
സാഹിത്യത്തിന്റെ ഗുണമേന്മയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന: മുഖ്യമന്ത്രി
Date:

