വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ സിനിമ താരം മണിയന്‍പിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ഇന്നലെ രാത്രി വഴുതക്കാട് വച്ചാണ് മണിയന്‍പിള്ള രാജുവിന്റെ വാഹനം യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്. പിന്നീട് വാഹനം നിര്‍ത്താതെ പോയ അദ്ദേഹം ഇന്ന് നേരിട്ട് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

