കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെടുന്ന 13-ാമത്തെ സീറ്റായി പുതുപ്പള്ളി നല്‍കുവാന്‍ സിപിഐ(എം) തയ്യാറെടുക്കുന്നതായി സൂചന. 2021 ലെ സീറ്റ് വിഭജനത്തിന് ശേഷം 13 സീറ്റാണ് എല്‍.ഡി.എഫ് കേരള കോണ്‍ഗ്രസ് (എം) ന് നല്‍കിയത്. എന്നാല്‍ സിപിഐ(എം) പ്രാദേശിക പ്രശ്‌നങ്ങള്‍ മൂലം കുറ്റ്യാടി സീറ്റ് സിപിഐ(എം) തിരിച്ചെടുത്തു. ആ സീറ്റ് ഇത്തവണ തിരിച്ചു നല്‍കും എന്നൊരു ഉറപ്പ് അന്ന് നല്‍കിയിരുന്നു. കുറ്റ്യാടി, പേരാമ്പ്ര, സീറ്റുകള്‍ ആണ് കേരള കോണ്‍ഗ്രസ് (എം) ചോദിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കുവാന്‍ സിപിഐ (എം) തയ്യാറല്ല. പകരം പുതുപ്പള്ളി, തിരുവനന്തപുരം ഇതില്‍ ഏതെങ്കിലും നല്‍കുമെന്നാണഅ സിപിഐ(എം) നിലപാട്. കേരള കോണ്‍ഗ്രസ് സ്വാധീന ജില്ല എന്ന നിലയില്‍ പുതുപ്പള്ളി നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം.

