MORE

    തൃപ്പൂണിത്തുറയില്‍ രമേഷ് പിഷാരടി, മണലൂരില്‍ റ്റി.എന്‍. പ്രതാപന്‍ : രഹസ്യപ്രചാരണം തുടങ്ങി പ്രമുഖര്‍

    Date:

    കൊച്ചി : കെ. ബാബു ഒഴിയുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിനിമാതാരം രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയാകും. ഇത് സംബന്ധിച്ച് നേതൃതലത്തില്‍ ധാരണയായി. സിറ്റിംഗ് എം.എല്‍.എ. ബാബുവിന്റെ മനസ്സില്‍ മറ്റൊരു പേരുണ്ടെങ്കിലും നേതൃതീരുമാനം അംഗീകരിക്കുവാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കുന്ന പാലക്കാട് സീറ്റില്‍ രമേഷ് പിഷാരടിയെ പരിഗണിച്ചാല്‍ മതിയെന്ന ആവശ്യവും നിലവില്‍ ഉയരുന്നുണ്ട്. എന്നാല്‍ തൃപ്പൂണിത്തുറയില്‍ തന്നെ മത്സരിക്കുവാനാണ് രമേഷ് പിഷാരടിക്ക് താല്പര്യം. ഇതിനിടെ സീറ്റ് സംബന്ധിച്ച ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ടി.എന്‍. പ്രതാപന്‍ മണലൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി മണലൂര്‍ കേന്ദ്രീകരിച്ചാണ് പ്രതാപന്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക ഉടനെ പുറത്തിറങ്ങേണ്ട എന്ന തീരുമാനത്തിലാണ് കെ.പി.സി.സി. നേതൃത്വം. ഇപ്പോള്‍ പ്രഖ്യാപനം ഉണ്ടായാല്‍ കൂടുതല്‍ സമയം പ്രചരണം നടത്തേണ്ടിവരുന്ന പണ ചെലവ് ഒഴിവാക്കുകയാണ് ലക്ഷ്യം. മാത്രമല്ല സീറ്റ് കിട്ടാത്തവരുടെ പ്രതിഷേധവും നീളും. വി.ഡി. സതീശന്റെ പുതുയുഗ യാത്രക്ക് ശേഷം മാത്രമാകും കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...