തിരുവനന്തപുരം: തനിക്കെതിരെ പോക്സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍ ഡിജിപിയും കോര്പറേഷന് കൗണ്‍സിലറുമായ ആര് ശ്രീലേഖ. പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശം വന്ന സാഹചര്യത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം. തിരുവനന്തപുരം സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്. ജയചന്ദ്രന് നല്കിയ പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. താന്‍ വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ഇരയുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ശ്രീലേഖ വ്യക്തമാക്കി,

