MORE

    കേന്ദ്രസര്‍ക്കാരിന്റെ യുവജനവിരുദ്ധനയത്തിന്റെ ഭാഗമാണ് അഗ്നിപഥ്: ഇ.പി ജയരാജന്‍

    Date:

    തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധനയത്തിന്റെ ഭാഗമാണ് അഗ്നിപഥ് പദ്ധതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

    ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രാജ്യത്ത് പരിഹരിക്കപ്പെടുന്നില്ല. കോണ്‍ഗ്രസും ഇതെ പാതയിലാണ് സഞ്ചരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അഗ്നിപഥിനെതിരായ സമരത്തില്‍ സജീവമാകാന്‍ സാധിക്കാത്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

    അഗ്നിപഥ് പദ്ധതി രാഷ്ട്ര സേവനത്തിനായല്ല, ഒരു രാഷ്ട്രത്തെ തന്നെ നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ മിലിട്ടറിയെ ആര്‍എസ്എസ് പിടികൂടിയിരിക്കുകയാണ്. ഈ നിയമം സേനയില്‍ ആര്‍എസ്എസിന് കടന്നുകയറാന്‍ വഴിയൊരുക്കുന്ന ഒന്നാണ്. അഗ്നിപഥ് പൂര്‍ണമായും പിന്‍വലിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിവൈഎഫിന്റെ നേതൃത്വത്തില്‍ രാജ് ഭവനിലേക്ക് നടന്ന ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...