MORE

    ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സര്‍വറിലെ ഗുരുതര പിഴവുകണ്ടെത്തി : ആലപ്പുഴക്കാരന്‍ ആപ്പിള്‍ ഹോള്‍ ഓഫ് ഫെയിമില്‍

    Date:

    ആലപ്പുഴ: ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സര്‍വറിലെ ഗുരുതര പിഴവുകണ്ടെത്തിയ കുട്ടനാട് സ്വദേശി ആപ്പിളിന്റെ ഹോള്‍ ഓഫ് ഫെയിമില്‍ ഇടംനേടി.

    മങ്കൊമ്ബ് കൃഷ്ണവിഹാറില്‍ കൃഷ്ണകുമാറിന്റെ മകനും പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിങ് കോളേജ് ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ കെ.എസ്. അനന്തകൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്.

    ഐ ക്ലൗഡ് മെയിലിലെ സുരക്ഷാവീഴ്ചയാണ് അനന്തകൃഷ്ണന്‍ കണ്ടെത്തിയത്. വിവരം ആപ്പിളിന്റെ എന്‍ജിനിയര്‍മാരെ അറിയിക്കുകയും അവരതു പരിഹരിക്കുകയും ചെയ്തു. എന്നാല്‍, അതിലൂടെ പുതിയ അക്കൗണ്ടുകള്‍ക്കു മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അക്കൗണ്ടുകളുടെ സുരക്ഷാഭീഷണി നിലനില്‍ക്കുകയാെണന്നുമുള്ള വിവരവും അനന്തകൃഷ്ണന്‍ ആപ്പിളിനു കൈമാറി. അതും പരിഹരിച്ചുവരുകയാണ്.

    ഹോള്‍ ഓഫ് ഫെയിമില്‍ അംഗത്വം നല്‍കിയതിനൊപ്പം 2500 യു.എസ്. ഡോളറും ആപ്പിള്‍ സമ്മാനമായി നല്‍കി. മുന്‍പ് ഗിറ്റ് ഹബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്ബനികളുടെ ഹോള്‍ ഓഫ് ഫെയിമിലും അനന്തകൃഷ്ണന്‍ ഇടംനേടിയിരുന്നു.

    പ്ലസ്ടുവിനു പഠിക്കുമ്ബോള്‍ മുതല്‍ എത്തിക്കല്‍ ഹാക്കിങ് രംഗത്ത് ഗവേഷണംനടത്തിവരുന്ന അനന്തകൃഷ്ണന്‍ കേരള പോലീസ് സൈബര്‍ ഡോമിലംഗമാണ്.ചമ്ബക്കുളം ഫാ. തോമസ് പോരുക്കര സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപിക ശ്രീജാ കൃഷ്ണകുമാറാണ് അമ്മ. സഹോദരി: ഗൗരി പാര്‍വതി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...