ന്യൂഡല്‍ഹി: ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി. ഇന്നലെ രാത്രിയാണ് അദ്ദേഹം ജര്‍മ്മനിയില്‍ എത്തിയത്.
ജര്‍മനി, യുഎഇ സന്ദര്‍ശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ മ്യൂണിക്കില്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ യോഗത്തിലും മോദി പ്രസംഗിക്കും.ജര്‍മനിയില്‍ ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മടക്കയാത്രയില്‍ ബുധനാഴ്ച യുഎഇയിലെത്തി അന്തരിച്ച മുന്‍ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിന്‍ സഈദ് അല്‍ നഹിയാന്‍റെ വേര്‍പാടില്‍ അനുശോചനം അറിയിക്കും. ജി7 ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കളുമായി പ്രധാനമന്ത്രി മോദി പ്രത്യേക ഉഭയകക്ഷി ചര്‍ച്ചകളും നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

