MORE

    സംസ്ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി ഉയര്‍ന്നു

    Date:

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയായി ഉയര്‍ന്നതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.

    2010-11 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഇരട്ടിയിലേറെയാണ് കടം വര്‍ധിച്ചത്. കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചുചൂണ്ടിക്കാട്ടി.

    അതേസമയം, സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം ഇറക്കില്ലെന്നും ബാധ്യതകള്‍ തുടര്‍ന്നു മുന്നോട്ട് പോക്കിന് തടസമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നത്. ആഭ്യന്തര ഉല്‍പാദനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

    ധനമന്ത്രി കെഎന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണനാണ് സഭയില്‍ വിശദീകരണം നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കടം കുറവാണെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ അവസ്ഥാ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...