MORE

    സഞ്ജുവും ഹൂഡയും തകര്‍ത്തു; ഇന്ത്യയ്ക്ക് 4 റണ്‍സ് ജയം, പരമ്പര സ്വന്തം

    Date:

    ഡബ്ലിന്‍: ഇന്ത്യയുടെ പുരുഷ ട്വന്റി20 ക്രിക്കറ്റ് ചരിത്രം ഉള്ളിടത്തോളം കാലം ഓര്‍ത്തിരിക്കാനൊരു തീപ്പൊരി കൂട്ടുകെട്ട്. ഇന്ത്യന്‍ ടീമില്‍ കസേരയുറപ്പിക്കാന്‍ പാടുപെടുന്ന രണ്ട് താരങ്ങള്‍ അവസരത്തിനൊത്ത് തകര്‍ത്തടിച്ചപ്പോള്‍ അയര്‍ലന്‍ഡിനെതിരെ ഡബ്ലിനിലെ രണ്ടാം ടി20യില്‍ ഉണ്ടായത് റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ്. രണ്ടാം വിക്കറ്റിലൊന്നിച്ച് 176 റണ്‍സ് ചേര്‍ത്ത് ദീപക് ഹൂഡയും സഞ്ജു സാംസണുമാണ് റെക്കോര്‍ഡിട്ടത്

    ഓപ്പണര്‍ ഇഷാന്‍ കിഷനെ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നഷ്ടമാകുമ്പോള്‍ ഇന്ത്യക്ക് 13 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് സ്റ്റിയറിംഗ് ഏറ്റെടുത്തു ദീപക് ഹൂഡയും സഞ്ജു സാംസണും 12-ാം ഓവറില്‍ ടീമിനെ 100 കടത്തി. 17-ാം ഓവറിലെ രണ്ടാം പന്തില്‍ മാത്രമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ അയര്‍ലന്‍ഡിനായത്. 42 പന്തില്‍ 9 ഫോറും നാല് സിക്‌സറുമായി ആളിക്കത്തിയ സഞ്ജു 77 റണ്‍സെടുത്ത് മാര്‍ക് അഡൈറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഈസമയം ഇന്ത്യന്‍ സ്‌കോര്‍ 189ലെത്തിയിരുന്നു. സഞ്ജുവിന്റെ രാജ്യാന്തര ടി20 കരിയറിലെ ആദ്യ ഫിഫ്റ്റിയാണിത്. അതേസമയം രാജ്യാന്തര ടി20 കരിയറിലെ ആദ്യ സെഞ്ചുറിയിലെത്തിയ ദീപക് ഹൂഡ 57 പന്തില്‍ 9 ഫോറും ആറ് സിക്‌സറും സഹിതം 104 റണ്‍സെടുത്തു.

    രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ് സഞ്ജു സാംസണും ദീപക് ഹൂഡയും ചേര്‍ന്ന് ഡബ്ലിനില്‍ പടുത്തുയര്‍ത്തിയ 176 റണ്‍സ്. ഡബ്ലിനില്‍ രണ്ടാം വിക്കറ്റിലായിരുന്നു ഇരുവരുടേയും റെക്കോര്‍ഡ് സ്‌കോറിന്റെ പിറവി. സഞ്ജു-ഹൂഡ വെടിക്കെട്ട് കണ്ട മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ 227/7 എന്ന ഹിമാലയന്‍ സ്‌കോര്‍ കെട്ടിപ്പടുത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...