MORE

    വിജയ് ബാബുവുമായി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തി

    Date:

    ബലാല്‍സംഗക്കേസില്‍ നടന്‍ വിജയ് ബാബു വുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തി.

    പീഡനം നടന്നതായി പരാതിയില്‍ പറയുന്ന മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്.ഇക്കഴിഞ്ഞ 27നായിരുന്നു സൗത്ത് പോലീസ് വിജയ് ബാബുവിന്‍്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

    അന്ന് പനമ്ബിള്ളി നഗറിലെ ഫ്ലാറ്റിലും കടവന്ത്രയിലെ ഹോട്ടലിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലും വിജയ് ബാബുവിനെ എത്തിച്ച്‌ തെളിവെടുത്തിരുന്നു. ഇനിയും ഒന്നു രണ്ടിടത്തു കൂടി തെളിവെടുപ്പ് നടത്താനുണ്ടെന്ന് പോലീസ് അറിയിച്ചു. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി, ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ നടക്കുന്ന ചോദ്യം ചെയ്യലിനിടെയാണ് തെളിവെടുപ്പ് ഉള്‍പ്പടെയുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിവരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...