ഇന്റര്‍നെറ്റ് ലോകത്ത് പുത്തന്‍ തരംഗമാകാന്‍ ഒരുങ്ങുകയാണ് വെബ് 5.0. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്‌ഡോര്‍ സിയുടൈ ബിറ്റ്‌കോയിന്‍ ബിസിനസ് യൂണിറ്റായ ദ് ബ്ലോക്ക് ഹെഡാണ് ഈ ആശയം വികസിപ്പിക്കുന്നത്. വിവരങ്ങളുടെ ഐഡന്റിറ്റിയും ഉടമസ്ഥാവകാശവും പൂര്‍ണമായും വ്യക്തികള്‍ക്ക് തിരികെ നല്‍കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ വെബ് വേര്‍ഷന്‍ അവതരിപ്പിക്കുന്നത്.
വെബ് 2.0, 3.0 എന്നിവയില്‍ നിന്ന് വ്യത്യസ്തമായി പേഴ്‌സണല്‍ ഇന്ററാക്ഷനാണിത് ലക്ഷ്യമിടുന്നത്. വായന മാത്രമായിരുന്ന് വെബ് 1.0 യില്‍ തുടങ്ങിയ വെബ് യുഗം, വായിക്കാനും എഴുതാനും ആശയവിനിമയം നടത്താനും സഹായിക്കുന്ന വെബ് 2.0 ലേക്ക് എത്തിയത് വളരെ പെട്ടന്നാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ഇതിന് കാരണമായി.
വെബ് 2.0 യും വെബ് 3.0യും തമ്മില്‍ സംയോജിച്ചാകും വെബ് 5.0യുടെ പ്രവര്‍ത്തനങ്ങള്‍. ഒരു ഇടനിലക്കാരന്റേയും ആവശ്യമില്ലാതെ ഉപയോക്താക്കള്‍ക്ക് പരസ്പരം ഇടപഴകാന്‍ സാധിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ ലോകമാണ് വെബ് 5.0 വിഭാവനം ചെയ്യുന്നത്.
സെന്‍സര്‍ഷിപ്പിന്റെ ഭീഷണിയില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാകും വെബ് 5.0 നല്‍കുക.

