MORE

    മഹാരാഷ്ട്രയില്‍ അച്ഛേ ദിന്‍ കൊണ്ടു വരുമെന്ന് ഷിന്‍ഡേ; മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാവുമെന്നും പ്രഖ്യാപനം

    Date:

    മുംബൈ: മഹാരാഷ്ട്രയില്‍ അച്ഛേ ദിന്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ജനങ്ങള്‍ക്കായി അച്ഛേ ദിന്‍ കൊണ്ടു വരാനുളള ശ്രമത്തിലാണെന്ന് ഷിന്‍ഡെ പറഞ്ഞു.

    ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമൊത്തുള്ള ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

    രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മന്ത്രിസഭ വികസനത്തെക്കുറിച്ചും നിര്‍ണായക ചര്‍ച്ചകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ മുഖ്യമന്ത്രി പദം ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഉപയോഗിക്കും. ബാലേസാഹബ് താക്കറെയുടെ ഹിന്ദുത്വത്തേയും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

    തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ബി.ജെ.പി വ്യാപകമായി ഉപയോഗിച്ച പദമായിരുന്നു അച്ഛേ ദിന്‍. നല്ല നാളുകള്‍ വരുമെന്ന ബി.ജെ.പിയുടെ പ്രചാരണത്തിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നേരത്തെ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിന്‍ഡെ അധികാരത്തിലെത്തിയത്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഭൂരിപക്ഷം എം.എല്‍.എമാരും പാര്‍ട്ടി വിട്ടതോടെയാണ് സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...