MORE

    2016 ഏപ്രില്‍മുതല്‍ 2022 ജനുവരി വരെയുള്ള കണക്ക് പ്രകാരം ബാറുടമകള്‍ വരുത്തിയത് 127.79 കോടിരൂപ നികുതി കുടിശ്ശിക; ബിവറേജസ് കോര്‍പ്പറേഷനും നികുതി അടയ്ക്കുന്നില്ല

    Date:

    കൊച്ചി: കാസര്‍കോട് ജില്ലയില്‍നിന്നൊഴികെയുള്ള ജില്ലകളില്‍നിന്ന് ബാറുടമകള്‍ അടയ്ക്കാനുള്ള നികുതികുടിശ്ശിക 127.79 കോടിരൂപ.

    ബിവറേജസ് കോര്‍പ്പറേഷനും മദ്യം വിറ്റ വകയില്‍ നികുതികുടിശ്ശിക സര്‍ക്കാരിലേക്ക് അടയ്ക്കാനുണ്ട്. 293.51 കോടിരൂപവരും അത്. ‘പ്രോപ്പര്‍ ചാനല്‍’ സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

    2016 ഏപ്രില്‍മുതല്‍ 2022 ജനുവരിവരെയുള്ള കണക്ക് പ്രകാരമാണ് ബാറുടമകള്‍ 127.79 കോടിരൂപ നികുതികുടിശ്ശിക നല്‍കാനുള്ളത്. 53.13 കോടിരൂപ കുടിശ്ശിക വരുത്തിയ കൊല്ലം ജില്ലയിലെ ബാറുടമകളാണ് മുന്നില്‍. 18.71 കോടിരൂപ കുടിശ്ശികയുള്ള എറണാകുളം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 27.35 ലക്ഷംരൂപ കുടിശ്ശിക വരുത്തിയ വയനാട് ജില്ലയാണ് ഏറ്റവും താഴെയുള്ളത്. ചില കോടതി വ്യവഹാരങ്ങള്‍ ഒഴിച്ച്‌ നികുതികുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ മറ്റ് തടസ്സങ്ങളില്ലെന്നും മറുപടിയില്‍ പറയുന്നു.

    ഓരോ ജില്ലയിലെയും ബാറുകളുടെ നികുതികുടിശ്ശിക (തുക കോടിയില്‍)

    തിരുവനന്തപുരം 2.03
    കൊല്ലം 53.13
    പത്തനംതിട്ട 1.03
    ഇടുക്കി 2.49
    കോട്ടയം 1.64
    ആലപ്പുഴ 16.36
    എറണാകുളം 18.71
    തൃശ്ശൂര്‍ 11.31
    പാലക്കാട് 3.01
    മലപ്പുറം 4.00
    കോഴിക്കോട് 6.68
    കണ്ണൂര്‍ 5.01
    വയനാട് 27 ലക്ഷം
    (കാസര്‍കോട്- വിവരം നല്‍കിയില്ല. അപ്പീല്‍ നല്‍കിയിരിക്കുകയാണ്)

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...