MORE

    തൊണ്ടിമുതല്‍ മോഷണക്കേസ്; മന്ത്രി ആന്‍റണി രാജുവിനെതിരായ നിര്‍ണായക രേഖ പുറത്ത്

    Date:

    തിരുവനന്തപുരം : 16 വര്‍ഷം മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ച തൊണ്ടിമുതല്‍ മോഷണ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് എതിരായ നിര്‍ണായ രേഖകള്‍ പുറത്തുവന്നു.

    ലഹരി കേസ് പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചിരുന്നത്.

    16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ലെന്നാണ് വിവരം. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നിന്നും തൊണ്ടിമുതല്‍ വാങ്ങിയതും നല്‍കിയതും മന്ത്രി ആന്‍റണി രാജു ആയിരുന്നു. ഈ കേസിനെ സംബന്ധിക്കുന്ന നിര്‍ണായ രേഖകളാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്.

    മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് തൊണ്ടിമുതല്‍ കൃത്രിമത്വം ആന്‍റണി രാജു കാണിച്ചത്. വലിയ ഗുരുതരമായ സംഭവമായിരുന്നു കേരളത്തില്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നത്. എന്നാല്‍ , കേസിന്റെ വിചാരണ കൂടുതല്‍ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനും പ്രത്യേകിച്ച്‌ നടപടികള്‍ സ്വീകരിച്ച്‌ കോടതിക്ക് മുന്നിലെത്തിയില്ല. കുറ്റപത്രം സമര്‍പ്പിച്ച 22 പ്രാവശ്യം പരിഗണിച്ച കേസ് കോടതി മാറ്റിവയ്ക്കുകയായിരുന്നു.

    പിന്നാലെയാണ് 16 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മന്ത്രി ആന്‍റണി രാജുവിനെതിരായ നിര്‍ണായ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിനാണ് കിട്ടിയത്. അതേസമയം , മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ സംരക്ഷിക്കുന്നതിന് മന്ത്രി ആന്‍റണി രാജു ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഓസ്ട്രേലിയന്‍ സ്വദേശി സാല്‍വാദോര്‍ സാര്‍ലി എത്തിയിരുന്നത് . ഇയാളുടെ അടിവസ്ത്രത്തില്‍ ഹാഷിഷും ഉണ്ടായിരുന്നു.

    ഈ പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് ആന്‍റണി രാജു ഇടപെടലുകള്‍ നടത്തിയത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന കാലത്താണ് ഇദ്ദേഹം തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത്.

    ഓസ്ട്രേലിയയില്‍ നിന്ന് എത്തിയ ഇയാള്‍ക്ക് വേണ്ടി ആന്‍റണി രാജുവിന്റെ സീനിറായി അഭിഭാഷക സെലിന്‍ വില്‍ഫ്രണ്ടാണ് കോടതിയില്‍ ഹാജരായത്. ഇതിന് പിന്നാലെ ഈ കേസ് പരിഗണിച്ച തിരുവനന്തപുരം സെഷന്‍സ് കോടതി സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്ട്രേലിയന്‍ സ്വദേശിയെ പത്തുവര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍, കേസ് കോടതിയില്‍ എത്തവെ ഹൈക്കോടതി പ്രതിയെ വെറുതെ വിടുകയാണ് ചെയ്തത്.

    ഹൈക്കോടതിയില്‍ പ്രധാന തൊണ്ടിമുതലായ വിദേശ ധരിച്ചിരുന്ന അടിവസ്ത്രം പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിമുതല്‍ ആണെന്നും പ്രതിഭാഗം വാദിച്ചതിന് പിന്നാലെയാണ് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹന്‍ തൊണ്ടിമുതലില്‍ കൃത്രിമം ഉണ്ടായിയെന്ന് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഹൈക്കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണം തുടങ്ങുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...