MORE

    ഇഡി നടപടിക്കെതിരെ പ്രതിഷേധം; തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

    Date:

    തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

    തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞാണ് പ്രതിഷേധം നടന്നത്.

    ഇഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ട്രെയിന്‍ തടഞ്ഞത്. റെയില്‍വേ ട്രാക്കില്‍ കിടന്നും പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് പൊലീസ് എത്തിച്ചേര്‍ന്ന. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

    അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പന്ത്രണ്ട് മണിയോടെയാണ് സോണിയ ഇ ഡി ഓഫീസില്‍ ഹാജരായത്. മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയും സോണിയയോടൊപ്പം ഉണ്ടായിരുന്നു.

    എഐസിസി ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്. അശോക് ഗെലോട്ടും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് എ ഐ സി സി ആസ്ഥാനത്തുള്‍പ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതുലംഘിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സോണിയാഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...