MORE

    രാജ്യസഭയില്‍ വീണ്ടും സസ്‌പെന്‍ഷന്‍

    Date:


    ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് പ്രതിപക്ഷ എംപിമാര്‍ക്ക് കൂടി സസ്പെന്‍ഷന്‍. ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ ഗുപ്ത ഉള്‍പ്പെടെയുള്ളവരെയാണു സസ്പെന്‍ഡ് ചെയ്തത്. ഇതോടെ പാര്‍ലമെന്റ് നടപടി നേരിടുന്ന എംപിമാരുടെ എണ്ണം 27 ആയി. കഴിഞ്ഞ ദിവസം രാജ്യസഭയിലെ 20 എംപിമാരെയും ലോക്സഭയിലെ നാല് എംപിമാരായും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

    അതേസമയം രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ 50 മണിക്കൂര്‍ രാപ്പകല്‍ സത്യഗ്രഹം നടത്തി. ചൊവ്വാഴ്ച സസ്പെന്‍ഷനിലായ 19 പേരും ബുധനാഴ്ച സസ്പെന്‍ഡ് ചെയ്യപ്പെട്ട സഞ്ജയ് സിങ്ങും (എഎപി) റിലേ സത്യഗ്രഹത്തില്‍ പങ്കെടുത്തു. വി ശിവദാസന്‍, എ എ റഹിം (സിപിഐ എം), പി സന്തോഷ്‌കുമാര്‍ (സിപിഐ) എന്നിവരടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

    ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ് അടക്കമുള്ള നാല് അംഗങ്ങള്‍ സഭാകവാടത്തില്‍ ധര്‍ണ നടത്തി. രാജ്യസഭ ചേര്‍ന്നപ്പോള്‍ കൂട്ട സസ്പെന്‍ഷനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...